കമ്പ്യൂട്ടർ കീബോർഡിലെ ആറു കീകൾ മാത്രം ഉപയോഗിച്ച് വിവിധ ഭാഷകൾ ടൈപ്പ് ചെയ്യാൻ
സഹായിക്കുന്ന ഒരു ടെക്സ്റ്റ് എഡിറ്ററാണ് ശാരദ-ബ്രെയിൽ-റൈറ്റർ.
ബ്രെയിൽ അറിവുള്ള ഒരാൾക്ക് എളുപ്പം ടൈപ്പ് ചെയ്യാനാകുന്നതോടൊപ്പം സാധാരണ കീബോർഡും
ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കീബോർഡിലെ f, d, s, j, k, l എന്നീ അക്ഷരങ്ങൾ ബ്രെയിലിലെ 1, 2 3 4, 5, 6 എന്നി
കുത്തുകളെ പ്രതിനിധീകരിക്കുന്നു.
ഇതിൽ ഓരോ അക്ഷരത്തേയും പ്രതിനിധീകരിക്കുന്ന കീകളെ ഒരുമിച്ച് അമർത്തി റിലീസ്
ചെയ്യുമ്പോഴാണ് അക്ഷരങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
ഉദാഹരണത്തിന് ഇംഗ്ലീഷ് ബ്രെയിലിൽ a, b, c എന്നി അക്ഷരങ്ങളെ കുത്ത്
1, 1 2, 1 4, എന്നിങ്ങിനെ ആണല്ലോ.
ആയതുകൊണ്ട് a എഴുതുന്നതിന് f എന്ന കീയും b എഴുതാൻ f, d എന്ന കീകളും
c എന്ന അക്ഷരമെഴുതാൻ f, j എന്ന കീകളും ഒരുമിച്ച് അമർത്തി റിലീസ് ചെയ്യണം.
ബ്രെയിൽ ലിപിയിലെ ലഭ്യമാക്കുന്ന കോൺട്രാക്ഷനുകൾക്കും അബ്രിവിയേഷനുകൾക്കും
എല്ലാത്തിനും പുറമെ ഏത് ഭാഷയിലും അബ്രിവിയേഷനുകൾ നിർമ്മിക്കാം എന്ന
സാധ്യത., ഈ ടെക്സ്റ്റ് എഡിറ്ററിനെ സവിശേഷതയാണ്.
സിസ്റ്റം തുറന്നുവന്നശേഷം ആൾട്ട് F1 അമർത്തിയ ശേഷം അപ്ലിക്കേഷൻ മെനുവിലെ
യൂനിവേഴ്സൽ മെനുവിൽ റൈറ്റ് ആരോ അമർത്തി സബ്മെനുവിൽ കയറുക.
ഇവിടെ അപ്പ് ആരോ അമർത്തി ശാരദ-ബ്രെയിൽ-റൈറ്ററിലെത്താം.
എഴുതാൻ തുടങ്ങാം:
ശാരദ-ബ്രെയിൽ-റൈറ്റർ തുറന്നുവന്ന ഉടൻ ഗ്രേഡ് 1 ഇംഗ്ലീഷാണ് ഉണ്ടാവുക. ഇവിടെ f, d,
s, j, k, l എന്നി കീകളുടെ ബ്രെയിൽ വിന്യാസം ഉപയോഗിച്ച് എഴുതിത്തുടങ്ങാം.
ശാരദ-ബ്രെയിൽ-റൈറ്ററിൽ ടൈപ്പ് ചെയ്യുന്ന പേജിന് പുറമെ പുതിയ തുറക്കാനും
അവയിലോരോന്നിലും ഉപയോക്താവിന് ഇഷ്ടമുള്ള സെറ്റിങ്ങുകൾ ചേർക്കാവുന്നതുമാണ് .
ഇതിനായി control+N അമർത്തുകയാണ് വേണ്ടത്.
ഇങ്ങിനെ തുറക്കപ്പെട്ട പേജിലേക്ക് Alt 1 Alt 2 Alt 3 എന്നിങ്ങനെ പ്രയോഗിച്ച് മാറി മാറി ടൈപ്പ് ചെയ്യാവുന്നതാണ് .
ടൈപ്പ് ചെയ്ത ശേഷം Control+S അമർത്തുക.അപ്പോൾ Save ഡയലോഗ് പ്രത്യക്ഷപ്പെടുന്നു.
ഇവിടെ Tab അമർത്തി File Name എന്ന സ്ഥലത്ത് ബ്രെയിൽ മോഡിലാണ് ടൈപ്പ് ചെയ്യുന്നതെങ്കിൽ
അതേ മോഡിൽ പേര് എഴുതുക.
ഇവിടെ ഭാഷ മാറ്റാൻ ഇംഗ്ലീഷിന് f1 അമർത്തുമല്ലോ.
പേരെഴുതിയ ശേഷം Shift Tab പ്രെസ്സ് ചെയ്ത് സേവ് ബട്ടൻ അമർത്തുക.
നിലവിലുള്ള ഫയൽ തുറക്കാൻ Control + O ടൈപ്പ് ഫയൽ കണ്ടെത്തിയ ശേഷം അതിൽ പ്രവേശിക്കുക.
Control+ENd അമർത്തി ഫയലിന്റെ അവസാനത്തേക്ക് വരുമല്ലോ.
sbw undo, redo എന്നീ രണ്ട് പ്രധാന സവിശേഷതകൾ നൽകുന്നു.
തൊട്ടുമുൻപ് നടത്തിയ മാറ്റത്തെ റദ്ദ് ചെയ്യാൻ അണ്ടു ഓപ്ഷൻ ഉപയോഗിക്കുന്നു.
ഇതിനായി control+z അമർത്തുക. ഉദാഹരണത്തിന് നിങ്ങൾ ഒരു വാക്ക് ടൈപ്പ് ചെയ്ത് അത് ഡിലീറ്റ്
ചെയ്യുകയും ചെയ്തു എന്നാൽ നിങ്ങൾ ചെയ്ത ക്രമത്തിൽ എല്ലാ പ്രവർത്തനങ്ങളും പഴയപടിയാക്കുകയും വേണം എന്നിരിക്കട്ടേ,
ഈ അവസരത്തിൽ undo ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്കത് പൂർവ്വസ്ഥിതിയാക്കാവുന്നതാണ്.
പൂർവ്വസ്ഥിതിയിലായ ഒരു പ്രവർത്തനം വീണ്ടും ചെയ്യുന്നതിന് control+y അമർത്തുക.
ഒരാൾക്ക് താൻ ഇപ്പോഴുള്ള വരി അറിയാൻ കൺട്റോൾ ഐ അമർത്തിയാൽ മതി.
ഇഷ്ടമുള്ള വരിയിലേക്ക് പോകാൻ ഇവിടെ ലൈനിന്റെ നമ്പർ ടൈപ്പ് ചെയ്താൽ മതി.
യൂസറിന് ഒരു വാക്കോ അക്ഷരമോ ഫയലിൽ കണ്ടെത്താൻ Control+F,
ആവശ്യമെങ്കിൽ പകരം മറ്റൊന്ന് ചേർക്കാൻ Shift+Control+F എന്നീ കീകൾ ഉപയോഗിക്കാം.
ഉദാഹരണത്തിന് എഴുതിയ ഫയലിലെ ഒരു വാക്ക് കണ്ടെത്താൻ control+f അമർത്തുക തുറന്ന് വരുന്ന ജാലകത്തിൽ
search for എന്ന വിൻഡോയിൽ കണ്ടെത്തേണ്ട വാക്ക് ടൈപ്പ് ചെയ്ത ശേഷം Tab അമർത്തി വരുമ്പോൾ next,
previous എന്ന ഓപ്ഷനുകൾ കാണാം.
ഇവിടെ യൂസർ നിലവിൽ ഫയലിലെ ഏത് വരിയിൽ നിന്നാണ് ഈ ഫീചർ ഉപയോഗിക്കുന്നത് എന്ന പ്രകാരം മുൻപോട്ടും
പുറകോട്ടും ഉള്ള വരികളിൽ യൂസർ search എന്ന വിൻഡോയിൽ കൊടുത്തിട്ടുള്ളത് നമ്പർ പാടിലെ 7 അമർത്തുമ്പോൾ
കണ്ടെത്താവുന്നതാണ്.
ആ വാക്ക് ഉൾപ്പെടുന്ന വരി മുഴുവനായി കണ്ടെത്താൻ നമ്പർ പാഡിലെ 9 അമർത്തുക.
ആവശ്യമെങ്കിൽ പകരം മറ്റൊന്ന് ചേർക്കാൻ ഷിഫ്റ്റ് കൺട്രോൾ എഫ് (shift+control+f) അമർത്തി തുറന്നു വരുന്ന ഫ്രെയിമിൽ search എന്ന മെനുവിൽ
കണ്ടെത്തേണ്ട വാക്കോ അക്ഷരമോ ടൈപ്പ് ചെയ്ത ശേഷം Tab അമർത്തി റീപ്ലേസ് മെനുവിൽ ഏത് വാക്കാണോ പകരം ചേർക്കേണ്ടത് അത്
എഴുതിയതിനു ശേഷം Tab അമർത്തി previous, Next ഇവ തീരുമാനിച്ച ശേഷം replace എന്റർ ചെയ്ത് വിൻഡോ ക്ലോസ് ചെയ്യുക.
ദേശീയ ഭാഷകൾ ഉൾപ്പെടെ അന്തർദേശീയ ഭാഷകളായ ഫ്രഞ്ച്, ജർമൻ, ഹങ്കേറിയൻ, ഇറ്റലിയൻ,സ്പാനിഷ്,കൊറിയൻ, ചൈനീസ്,
ക്രൊയേഷ്യൻ, സിംഹള തുടങ്ങി 171 ഭാഷകൾ ശാരദ-ബ്രെയിൽ-റൈറ്ററിൽ ലഭ്യമാണ്.
ലാംഗ്വേജ് മെനുവിൽ പോയി ഇവ താല്പര്യാർത്ഥം തിരഞ്ഞെടുക്കാവുന്നതാണ്.
Built-in ഭാഷകളിൽ ദേശീയ-അന്തർദേശീയ ഭാഷകൾ 38 എണ്ണം ലഭ്യമാണ്.
ഇവ അറബിക്, ബംഗാളി- ബംഗ്ലാദേശ്, ബംഗാളി - ഇന്ത്യൻ, ബ്രെയിൽ പാറ്റേൺ, ക്രൊയേഷ്യൻ, ചെക്ക്,ഡാനിഷ്, ഡച്ച്, ഇംഗ്ലീഷ്,
ഇംഗ്ലീഷ് ഗ്രേഡ് 2, ഫിന്നിഷ്, ഫ്രഞ്ച്, ജോർജിയൻ, ജർമൻ, ഹിന്ദി, ഹങ്കേറിയൻ, ഇറ്റാലിയൻ, കന്നഡ,ലിത്വാനിയൻ, മലായ്, മലയാളം, നേപ്പാളി,
നോർവീജിയൻ, പോളിഷ്, പോർച്ചുഗീസ്, പോർച്ചുഗീസ്-ബ്രസീൽ, റൊമാനിയൻ, റഷ്യൻ, സംസ്‌കൃതം, സെർബിയൻ, സ്ലോവാക്, സ്പാനിഷ്,
സ്വീഡിഷ്, തമിഴ്, ടർക്കിഷ്, ഉക്രൈനിയൻ എന്നിവയ്ക്ക് പുറമെ ഇമോജികളും ഗണിത സംജ്ഞകളും ലഭ്യമാണ്.
ലാംഗ്വേജ് മെനുവിൽ പോയി Built-in ഭാഷകളിൽ ഇവ താല്പര്യാർത്ഥം തിരഞ്ഞെടുക്കാവുന്നതാണ്.
ഉപയോക്താവിന് തന്റേതായ ചുരുക്കെഴുത്ത് ഏതൊരു ഭാഷയിലും നിർമ്മിക്കുന്നതിന് സഹായിക്കുന്ന ഒരു ഫീച്ചറാണ് അബ്രിവിയേഷൻ എഡിറ്റർ.
ഒരു അബ്രിവിയേഷൻ നിർമ്മിക്കാൻ Alt+Shift+M (Alt+shft+M) അമർത്തുക.
തുടർന്ന് പ്രത്യക്ഷപ്പെടുന്ന വിന്റോയിൽ ആവശ്യമായ ഭാഷ Add ബട്ടൻ പ്രെസ് ചെയ്ത ശേഷം ഫങ്ക്ഷൻ കീകൾ ഉപയോഗിച്ച് തിരഞ്ഞെടുക്കുക.
ശേഷം ചുരുക്കരൂപം ബ്രെയിൽമോഡിൽ ടൈപ്പ് ചെയ്യാം.
തുടർന്ന് Tab കീ ഉപയോഗിച്ച് വികസിതരൂപം എഴുതേണ്ട കോളത്തിൽ വാക്ക് എഴുതുക.
ശേഷം Add ബട്ടൻ അമർത്തി അപ്ലൈ ബട്ടനും സേവ് ബട്ടനും അമർത്തുക.
ഇനി ചുരുക്കരൂപം ടൈപ്പ് ചെയ്ത ശേഷം റെഗുലർ കീബോഡിലെ'a' എന്ന കീ അമർത്തുക .
അപ്പോൾ ചുരുക്കെഴുത്ത് സ്ക്രീനിൽ തെളിയുന്നു.
നിലവിൽ ഉള്ള വരി അറിയാൻ Control+L അമർത്തുക.
SBW വിൽ ഇംഗ്ലീഷ് ഭാഷയിൽ spell checker സാധ്യമാണ്.
Shift+f7 അമർത്തിയാൽ , തുറന്നുവരുന്ന ജാലകത്തിൽ Tab ചെയ്യുമ്പോൾ change,change all, delete ഓപ്ഷനുകൾ കാണാം.
വീണ്ടും Tab ചെയ്യുമ്പോൾ suggestion ബോക്സിൽ Down arrow ഉപയോഗിച്ച് ശരിയായ പദം കണ്ടെത്തി ടാബ് ചെയ്ത് change പുഷ് ബട്ടൺ അമർത്തുക.
മലയാളത്തിൽ spell check ചെയ്യാൻ aspel dict ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
SBW വിന്റെ ഒരു പ്രധാന സവിശേഷതയാണ് Audio converter.
ഏതൊരു ടെക്സ്റ്റ് ഫയലിനേയും ശബ്ദരൂപത്തിലേക്ക് മാറ്റാൻ ഇതിൽ സാധിക്കും.
ഇതിനായി ഫയലിനെ സെലക്റ്റ് ചെയ്ത ശേഷം ടൂൾസ് മെനുവിലെ audio converter മെനുവിൽ ക്ലിക്ക് ചെയ്യുക.
തുറന്നുവരുന്ന ജാലകത്തിൽ നിങ്ങൾക്ക് ആവശ്യമുള്ള സ്പീഡ് ,പിച്ച് ,ഫയലിന്റെ സമയദൈർഘ്യം, വോളിയം ടേബ് ഉപയോഗിച്ച് കണ്ടെത്തിയ ശേഷം
arrow കീ ഉപയോഗിച്ച് മാറ്റം വരുത്താവുന്നതാണ്.
അടുത്ത ടാബിൽ കാണുന്ന ഭാഷാ കോംബോ-ബോക്സിൽ ആവശ്യമായ ഭാഷ തിരഞ്ഞെടുക്കുക.
ശേഷം കൺവേർട്ട് ബട്ടനിൽ അമർത്തി ഫയൽ നാമം നൽകി സേവ് ബട്ടൻ അമർത്തുക.
ടെക്സ്റ്റിന്റെ ഓഡിയോ ഫയൽ ഹോമിൽ സേവ് ചെയ്യപ്പെടുന്നതായിരിക്കും.
എഴുത്തക്ഷരങ്ങളുടെ വലിപ്പം വർധിപ്പിക്കാൻ കൺട്രോൾ റൈറ്റ് സ്‌ക്വയർ ബ്രാക്കറ്റ് അമർത്തുക. ( Control + ] )
എഴുത്തക്ഷരങ്ങളുടെ വലിപ്പം കുറയ്ക്കാൻ കൺട്രോൾ ലെഫ്റ്റ് സ്‌ക്വയർ ബ്രാക്കറ്റ് അമർത്തുക.( Control + [ )
ഇനി നമുക്ക് ശാരദ-ബ്രെയിൽ-റൈറ്ററിന്റെ പ്രിഫറൻസ് പരിചയപ്പെടാം.
ഇതിന് നാല് പേജുകളാണ് ഉള്ളത്.ജനറൽ പേജ് ,ലിബ്‌ലൂയിസ് ലാംഗ്വേജ് പേജ് , ബിൽട്ടിൻ ലാംഗ്വേജ് പേജ്, കീ ബൈൻഡിങ്‌സ് പേജ്.
കൺട്രോൾ പി (control+p) അമർത്തിയശേഷം Tab നീക്കി ജനറൽ പേജിലേക്ക് എത്താം.
ഇവിടെ tab നീക്കി എത്തുന്ന കോംബോ-ബോക്സ് ഉപയോഗിച്ച് എഞ്ചിൻ ലിബ്ലൂയിസ് അല്ലെങ്കിൽ
ബിൽട്ടിൻ എഞ്ചിൻ തിരഞ്ഞെടുക്കാം.
ഡിഫോൾട്ട് ആയി ലിബ്ലൂയിസ് ടേബിൾ ആണ് ശാരദ-ബ്രെയിൽ-റൈറ്ററിൽ ഉണ്ടാവുക.
ഉപയോക്താവിന്റെ താൽപ്പര്യാർത്ഥം ടേബിൾ തിരഞ്ഞെടുക്കാൻ കൺട്രോൾ പി (control+p) അമർത്തി
പ്രിഫറെൻസ് ഫ്രെയിമിൽ വന്നതിന് ശേഷം പ്രിഫറെൻസിലെ നാല് പേജുകളിൽ ഒന്നാമത്തെ പേജായ
ജനറൽ പേജിൽ ടാബ് അമർത്തി ഡിഫോൾട്ട് ടേബിൾ ടൈപ്പിൽ ബിൽട്ട് ഇൻ ടേബിൾ തിരഞ്ഞെടുത്ത് എന്റർ അമർത്തുക.
യൂസറിന് എഴുത്ത് സുഗമമാക്കുന്നതിന് വേണ്ടി ശാരദ-ബ്രെയിൽ -റൈറ്റർ "capitalising" എന്ന സവിശേഷത നൽകുന്നു.
ഇതിനായി ജനറൽ പേജിൽ tab അമർത്തി auto capitalising പാനലിൽ, വാചകം തുടങ്ങുമ്പോൾ
വലിയ അക്ഷരത്തിലാണ് എഴുതേണ്ടതെങ്കിൽ sentence check box ൽ എന്റർ ചെയ്യുക.
ഇനി ഓരോ വരികൾ തുടങ്ങുമ്പോഴാണ് വലിയ അക്ഷരത്തിൽ എഴുതേണ്ടതെങ്കിൽ line check box ൽ എന്റർ ചെയ്യുക.
ഒരു നിശ്ചിത എണ്ണം അക്ഷരങ്ങൾ ഒരു വരിയിലായി കഴിഞ്ഞാൽ അടുത്ത വരിയിലേക്ക് തനിയെ നീങ്ങുന്നതിനും
എത്ര അക്ഷരങ്ങൾ ഒരു വരിയിൽ വേണമെന്നും തീരുമാനിക്കുന്നതിന് ,
ജനറൽ പേജിൽ tab നീക്കി ലൈൻ ലിമിറ്റിംഗ് പാനലിൽ Auto new line ചെക്ക് ചെയ്ത് വരികളുടെ ക്രമീകരണം സാധ്യമാക്കാവുന്നതാണ്.
അടുത്ത tab നീക്കി ഒരു വരിയിൽ എത്ര അക്ഷരങ്ങൾ വേണമെന്നത് സ്ലൈഡ് നീക്കി തിരഞ്ഞെടുക്കാവുന്നതാണ്.
ഇവിടെ default ആയി 100 ഉണ്ടായിരിക്കും.
യൂസറിന് താൽപ്പര്യാർത്ഥം ഫോണ്ട്, തീം എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്.
ജനറൽ പേജിൽ ടാബ് നീക്കി വ്യൂ പാനലിൽ font എന്ന ഓപ്ഷനിൽ enter ചെയ്ത് തീരുമാനിക്കാം.
ഇവിടെ ഡിഫോൾട്ട് ആയി രചന റെഗുലർ ആയിരിക്കും ഉണ്ടാവുക.
അപ്പ് ആൻഡ് ഡൗൺ ആരോ ഉപയോഗിച്ച് മാറ്റം വരുത്താം.
ലോ-വിഷന് സൗകര്യപ്രദമായ രീതിയിൽ പതിമൂന്നോളം
തീം ഉൾപ്പെടുത്തിയിരിക്കുന്നു.
ജനറൽ പേജിൽ ഫോണ്ടിന് തൊട്ടടുത്ത് തീം കോംബോ-ബോക്സിൽ ഡൗൺ ആരോ അമർത്തി തിരഞ്ഞെടുക്കാവുന്നതാണ്.
ജനറൽ പേജിൽ tab നീക്കി വൺ ഹാൻഡ് മോഡ് പാനൽ തിരഞ്ഞെടുത്താൽ ഒരു കൈ കൊണ്ട് മാത്രം എഴുതാൻ സാധിക്കും.
ഉദാ ഗ 1,2 പ്രെസ്സ് ചെയ്ത ഉടനെ വീണ്ടും 1,2 പ്രെസ്സ് ചെയ്താൽ അത് 4,5 ആയി ചെയ്ത് ഗ എന്ന അക്ഷരമാകുന്നു.
ഇവിടെ ആദ്യഘട്ട അക്ഷരങ്ങൾ പ്രെസ്സ് ചെയ്തതിനു ശേഷം എത്ര സമയത്തിനുള്ളിൽ ആണ് രണ്ടാംഘട്ട അക്ഷരങ്ങളെ പ്രെസ്സ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാൻ
one hand conversion delay റൈറ്റ് ആരോ ഉപയോഗിച്ച് കൂട്ടാനും ലെഫ്റ്റ് ആരോ കുറയ്ക്കാനും സാധിക്കും.
ഡിലേ കൂടുന്തോറും സാവകാശം കിട്ടുകയും കുറയുന്തോറും സാവകാശം കുറയുകയും ചെയ്യുന്നു. ശേഷം അപ്ലൈ ബട്ടൺ അമർത്തി മാറ്റം സാധ്യമാക്കാവുന്നതാണ്.
ശാരദ-ബ്രെയിൽ -റൈറ്ററിൽ 2 എഞ്ചിനുകൾ ;ലിബ്ലൂയിസും ബിൽട്ടിൻ എഞ്ചിനും ലഭ്യമാണ് .
എഞ്ചിൻ മാറ്റുന്നതിന് കൺട്രോൾ പി അമർത്തി പ്രിഫറൻസിലേക്ക് കടക്കുക.
ഇവിടെ ജനറൽ പേജിൽ ഡിഫോൾട്ട് എഞ്ചിൻ അപ്പ്,ഡൌൺ ആരോ അമർത്തി
ഇഷ്ടമുള്ള എഞ്ചിൻ തിരഞ്ഞെടുക്കുക.
പ്രിഫറൻസിൽ റൈറ്റ് ആരോ രണ്ടുതവണ അമർത്തി ലിബ്ലൂയിസ് പേജിലെത്താം.
ഇവിടെ tab ചെയ്യുമ്പോൾ f1 മുതൽ f11വരെയുള്ള ഭാഷകൾ കാണാം.
ഈ കീകളിൽ ഡൗൺ ആരോ അമർത്തി ഏതൊരു ഭാഷ വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ് .
ഡിഫോൾട്ടായി f1 ഇംഗ്ലീഷ് ഗ്രേഡ് 1, f2 ഇംഗ്ലീഷ് ഗ്രേഡ് 2, f3 മലയാളം ഗ്രേഡ് 1, f4 മലയാളം ഗ്രേഡ് 2, f5 ഹിന്ദി ഗ്രേഡ് 1,
f6 തമിഴ് ഗ്രേഡ് 1, f7 കന്നഡ ഗ്രേഡ് 1, f8 അറബിക്ക് ഗ്രേഡ് 1, f9 നിമത്ത് കോഡ്, f10 സംസ്കൃതം ഗ്രേഡ് 1,
f11 ഇംഗ്ലീഷ് ഗ്രേഡ് 3 എന്നീ ഭാഷകൾ നൽകിയിരിക്കുന്നു.
ഇവ താൽപ്പര്യമനുസരിച്ച് മാറ്റം വരുത്താം.
ഇതിനായി ലിബ്ലൂയിസ് പേജിൽ ടേബ് നീക്കി മാറ്റേണ്ട ഭാഷ കണ്ടെത്തിയ ശേഷം ഡൌണാരോ അമർത്തി
ഇഷ്ടമുള്ള ഭാഷ കണ്ടെത്തി എന്റർ ചെയ്യുക.
ഇപ്പോൾ പ്രത്യക്ഷപ്പെടുന്ന ഡയലോഗ് ബോക്സ് ഉപയോഗിച്ച് ഈ മാറ്റം എല്ലാ ടാബുകൾക്കും ബാധകമാക്കണോ എന്ന് തീരുമാനിക്കാവുന്നതാണ്.
ബിൽട്ടിൻ എഞ്ചിനിൽ പൊതു ലിപിയുടെ മാതൃകയിൽ ടൈപ്പ് ചെയ്യുന്നതിനുള്ള
സൗകര്യമാണ് ഡിഫോൾട്ട് ആയി നൽകിയിരിക്കുന്നത് .
അതായത് വെഞ്ജനങ്ങൾ ഇരട്ടിക്കുമ്പോഴോ കൂട്ടക്ഷരങ്ങൾ എഴുതുമ്പോഴോ അക്ഷരങ്ങൾക്കിടയിലാണ് ചന്ദ്രക്കല ഇടേണ്ടത് .
എന്നാൽ ഇത് ബ്രെയിൽ മോഡിലേക്ക് മാറ്റാൻ പ്രിഫറൻസ് എടുത്ത് മൂന്ന് തവണ
റൈറ്റ് ആരോ അമർത്തി ബിൽട്ടിൻ പേജ് തിരഞ്ഞെടുത്ത ശേഷം ടാബ് ചെയ്ത് കൺവെൻഷനൽ മോഡ് ചെക്ക് ചെയ്താൽ മതി.
ബിൽട്ടിൻ എഞ്ചിനിൽ കോൺട്രാക്ഷൻ കൂടാതെ എഴുതുന്നതിന് ബിൽട്ടിൻ പേജിലെ
ടാബ് നീക്കി സിംപിൾ മോഡ് ചെക്ക് ചെയ്താൽ മതി.
എഫ് കീകളോടൊപ്പം കൺട്രോൾ കീ കൂടി അമർത്തേണ്ടതാണ്. ഡിഫോൾട്ടായി നൽകിയ ഭാഷകൾ f1 ഇംഗ്ലീഷ്, f2 ഹിന്ദി, f3 കന്നഡ,
f4 മലയാളം, f5 സ്പാനീഷ്, f6 തമിഴ് ,f7 ന്യൂമറിക്കൽ, 8 അറബിക്ക്, f9 ഇമോജി, f10 സംസ്കൃതം, f11 ബ്രെയിൽ പാറ്റേൺ, f12 ഫ്രെഞ്ച്
ലിബ്ലൂയിസ് എഞ്ചിനിൽ ഭാഷ മാറ്റുന്നതുപോലെത്തന്നെ ബിൽട്ടിൻ എഞ്ചിനിലും ഭാഷകളും കീകളും മാറ്റാവുന്നതാണ്.
ലിബ്ലൂയിസ് എൻജിനിൽ ബ്രെയിലിലുള്ള അതേ രീതിയാണ് പിന്തുടരുന്നത്. ചിഹ്നങ്ങൾ , ചില്ല് തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും
ആറുകീകൾ തന്നെ ഉപയോഗിച്ചാണ് എഴുതുന്നത്.
എന്നാൽ ബ്രെയിലുമായി സാധാരണ ലിപിക്കുള്ള വൈരുധ്യം കാരണമായി
ചില മാറ്റങ്ങൾ വേണ്ടിവരുന്നു. ഇവ താഴെ കൊടുക്കുന്നു.
SBW വിൽ ബ്രെയിൽ പാറ്റേൺ ലഭ്യമാണ്.
കൺട്രോൾ f11 അമർത്തി ബ്രെയിൽ പാറ്റേൺആക്കിയാൽ അക്ഷരങ്ങൾക്ക് പകരം ബ്രെയിൽ കുത്തുകൾ സ്‌ക്രീനിൽ തെളിയുന്നു.
f12 കീ ഉപയോഗിച്ച് ഒരാൾക്ക് ശാരദ-ബ്രെയിൽ-റൈറ്ററിനെ സാധാരണ ടെക്സ്റ്റ് എഡിറ്ററായി മാറ്റുകയും വീണ്ടും f12 അമർത്തി ആറു കീ മോഡിലേക്ക് മാറ്റാവുന്നതുമാണ്.
ശാരദ-ബ്രെയിൽ-റൈറ്ററിൽ നാം സാധാരണയായി f, d, s, j, k, l എന്നി കീകൾ ബ്രെയിൽ
ഡോട്ട് 1 2 3 4 5 6 എന്നിവക്കാണല്ലോ ഉപയോഗിക്കുന്നത് .
എന്നാൽ നമുക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും കീകളിലേക്ക് ഇവ മാറ്റാം.
ഇതിനായി പ്രിഫറൻസ് നാലാമത്തെ പേജ് എടുത്ത ശേഷം ടാബ് നീക്കുക. ഓരോ ടാബിലും ഉള്ള ബ്രെയിൽ
കുത്തോ ചിഹ്നമോ പറയുമ്പോൾ നമുക്ക് ഇഷ്ടമുള്ള കീ അമർത്തി കീകളിലെ മാറ്റം സാധിച്ചെടുക്കാം.
ഉദാഹരണത്തിന് ടാബ് നീക്കുമ്പോൾ ഡോട്ട് 1 എന്നതിന് f എന്ന ഉള്ള സ്ഥലത്ത് z എന്ന് അമർത്തിയാൽ
പിന്നീട് ഒന്നാം കുത്ത് z ആയി മാറിയിരിക്കും.
ഇതിനുശേഷം അപ്ലൈ ബട്ടൻ കൂടി അമർത്തണം.
പ്രിഫറൻസിൽ വരുത്തുന്ന മാറ്റങ്ങൾ അപ്ലൈ ബട്ടൻ അമർത്തിയാലേ ശേഷമേ പ്രയോഗത്തിൽ വരികയുള്ളു.
പ്രിഫറൻസ് തിരിച്ചെടുക്കൽ: പ്രിഫറൻസിൽ നമ്മൾ വരുത്തിയ എല്ലാ മാറ്റങ്ങളും പഴയ സ്ഥിതിയിലാക്കാൻ
restore ബട്ടൻ പ്രെസ്സ് ചെയ്താൽ മതി.
നമുക്ക് ഡിഫോള്‍ട്ടായി നല്‍കിയ കീകള്‍ ഏതൊക്കെ എന്ന് കാണാം. ബ്രെയിലിലെ 1, 2, 3, 4, 5,6 എന്നീ കുത്തുകളെ
പ്രതിനിധീകരിക്കുന്നത് കീബോഡിലെ f, d, s, j, k, l എന്നീ കീകളാണ്.
എട്ട് ഡോട്ട് ബ്രെയിലിനെ ഭാവിയില്‍ സപ്പോട്ട് ചെയ്യേണ്ടതുകൊണ്ട് z, . ഫുള്‍സ്റ്റോപ്പ് എന്നീ കീകളെ ഏഴാമത്തെ
ഡോട്ടും എട്ടാമത്തെ ഡോട്ടുമായി പരിഗണിച്ചിരിക്കുന്നു. കീബോഡിലെ സെമി കോളനാണ് ബില്‍ട്ടിന്‍ എഞ്ചിനിലെ
ചിഹ്നങ്ങൾ എഴുതുന്നതിനുള്ള കീ. ചുരുക്കെഴുത്ത് വികസിപ്പിക്കുന്നതിനുള്ള കീ a ആയും, capslock ആയി
G എന്ന കീ നല്‍കിയിരിക്കുന്നു.
ബില്‍ട്ടിന്‍
എഞ്ചിനില്‍ മലയാളത്തില്‍ ചില്ല് ആക്കുന്നതിന് അതാത് അക്ഷരം എഴുതി ഫുള്‍സ്റ്റോപ്പ് അമര്‍ത്തുക. ഏറ്റവും
അവസാനം എഴുതിയ അക്ഷരം ഡിലീറ്റ് ചെയ്യുന്നതിന് h എന്ന കീ ആണ് അമര്‍ത്തേണ്ടത്. രണ്ട് എഞ്ചിനുകളിലും
ലിസ്റ്റ് സ്വിച്ചര്‍ കീ എന്നത് i എന്ന കീ ആണ്. ബ്രെയിലില്‍ പലപ്പോഴും അക്ഷരങ്ങളേയും ചിഹ്നങ്ങളേയും സൂചിപ്പിക്കുന്നതിന്
ഒരേ കുത്തുകളെ ഉപയോഗിക്കാറുണ്ടല്ലോ. ഉദാഹരണത്തിന് ഫ എന്ന അക്ഷരവും ആശ്ചര്യ ചിഹ്നവും 2, 3, 5 എന്നി കുത്തുകളെ കൊണ്ട്
സൂചിപ്പിക്കുന്നു. ആ എന്ന സ്വരവും ാ എന്ന ചിഹ്നവും എഴുതാന്‍ 3, 4, 5 എന്ന ഡോട്ട് തന്നെ ഉപയോഗിക്കുന്നു. ഇത്തരം
അവ്യക്തത ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ i അമര്‍ത്തി ആവശ്യമുള്ള ചിഹ്നം ലഭ്യമാക്കാവുന്നതാണ്. ഉദാഹരണത്തിന്
ഹിന്ദിയില്‍ हुआ എന്ന് എഴുതുമ്പോള്‍ हु എന്ന് എഴുതി 3, 4, 5 എന്ന കുത്തുകള്‍ അമര്‍ത്തുക. ഈ കീ ഡിസ്ജോയിന്റ്
ബട്ടനായും പ്രയോജനപ്പെടുന്നു.
സ്പെയിസിന് കീബോഡിലെ space കീ നല്‍കപ്പെട്ടിരിക്കുന്നു. അടുത്ത വരിയിലേക്ക് പ്രവേശിക്കാന്‍ എന്റര്‍ കീ
അമര്‍ത്തുക. n എന്ന കീയും അടുത്ത വരിയിലേക്ക് കടക്കാന്‍ ഉപയോഗപ്പെടുത്താം.
ശാരദ-ബ്രെയിൽ- റൈറ്ററിനെ ഒരു സാധാരണ ടെക്സ്റ്റ് എഡിറ്ററായി മാറ്റുന്നതിന് f 12 എന്ന കീ പ്രെസ് ചെയ്യുക.
f 1 മുതല്‍ f11 വരെയുള്ള കീകള്‍ വിവിധ ഭാഷകള്‍ക്കായി നല്‍കപ്പെട്ടിരിക്കുന്നു. മേല്‍സൂചിപ്പിച്ചിട്ടുള്ള
ഏതൊരു കീയും നമുക്ക് ഇഷ്ടമുള്ള മറ്റേതൊരു കീയിലേക്കും മാറ്റുന്നതിന് ശാരദ-ബ്രെയിൽ-റൈറ്റർ പ്രിഫറൻസിലെ
നാലാമത്തെ കീ ബൈന്റിങ്ങ് പേജില്‍ കടന്ന ശേഷം അതാത് കീയുടെ നേരെ നമുക്ക് ഇഷ്ടമുള്ള കീ അമര്‍ത്തിയാല്‍ മതി.
ഇങ്ങിനെ വരുത്തുന്ന മാറ്റങ്ങള്‍ തിരിച്ചെടുക്കാന്‍ റിസ്റ്റോര്‍ ബട്ടനും ലഭ്യമാണ്.